തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇ – മെയിൽ വഴി വധഭീഷണി മുഴക്കിയ യുവാവിനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി ഷംസുദീൻ ആണ് അറസ്റ്റിലായത്.
10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. ഗവർണറുടെ ഓഫീസ് നൽകിയ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.