ഇസ്ലാമാബാദ്:പാക്കിസ്ഥാനിൽ ഇന്ധനവില സർവകാല റിക്കാർഡിൽ. പെട്രോൾ ലിറ്ററിന് 272 രൂപയാണ് ഇന്നലത്തെ വില. ഒറ്റ ദിവസം 22.20 രൂപയാണു വർധിച്ചത്.
ഡോളറിനെതിരേ പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ധനവില വർധനയ്ക്കു കാരണം. ഹൈ സ്പീഡ് ഡീസൽ ലിറ്റിന് 17.20 രൂപ വർധിച്ച് 280 രൂപയായി. മണ്ണെണ്ണയ്ക്ക് 12.90 രൂപയും വർധിച്ചു. 202.73 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില.