മെൽബൺ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് ഓഷ്യാന 2023-2025 കാലഘട്ടത്തിലെ ഭാരവാഹികളെ ഫെബ്രുവരി 25 നു നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സജി കുന്നുംപുറത്ത് ( പ്രസിഡന്റ് ) കെസിസിഒ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന സജി കുന്നുംപുറത്ത് കണ്ണങ്കര പളളി ഇടവക അംഗവും മെല്‍ബണ്‍ ക്‌നാനായ അസോസിയേഷന്‍ യൂണിറ്റ് അംഗവുമാണ്. ഭാര്യ മേഴ്‌സി സജി ഉഴവൂര്‍ പച്ചിലമാക്കള്‍ കുടുംബാംഗമാണ്. മെല്‍വിന്‍ സജി, സെല്‍വിന്‍ സജി എന്നിവര്‍ മക്കളാണ്. മെല്‍ബണ്‍ ക്‌നാനായ അസോസിയേഷന്റെ 2013 -2015 കാലഘട്ടത്തിലെ വൈസ് പ്രസിഡന്റ് ,2018- 2020 കാലഘട്ടത്തിലെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലംങ്കരിച്ച വ്യക്തിയാണ് സജി കുന്നുംപുറത്ത്. മെല്‍ബണിലെ രണ്ട് ക്‌നാനായ സംഘടനകളെ ഒന്നിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച സജി കുന്നുംപുറം കെസിസിഒയ്ക്ക് ഒരു നല്ല അമരക്കാരന്‍ ആയിരിക്കും.
ഷോജോ ലൂക്കോസ് തെകേവാലയില്‍(ജനറല്‍ സെക്രട്ടറി) കെസിസിഒ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേല്‍കൂന്ന ഷോജോ ലൂക്കോസ് കല്ലറ സെന്‍ തോമസ് ക്‌നാനായ കത്തോലിക്ക പളളി ഇടവകാംഗവും കെസിസിക്യു ബ്രിസ്ബെയ്ൻ യൂണിറ്റ് അംഗവും ആണ്. കല്ലറ ഇടവക യില്‍ തെകേവലയില്‍ ലൂക്കോസ്-സിസിലി ദമ്പതികളുടെ മകനാണ്. ഭാര്യ സോഫിയ ഷോജോ കുറുമുളളൂര്‍ കൊല്ലംകുടിലില്‍ കുടുംബാംഗമാണ് . അലന്‍ ഷോജോ, ലിയോണ്‍ ഷോജോ, നിയ ഷോജോ എന്നിവര്‍ മക്കളാണ് . ഷോജോ സംഘടനാ പ്രവര്‍ത്തനങ്ങളാരംഭിച്ചത് കെസിഐഎൽ എന്ന കേരളത്തിലെ ആദ്യത്തേ യുവജന പ്രസ്ഥാനത്തിലൂടെ ആണ്. കെസിവൈഎൽ കല്ലറ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് , കൈപ്പുഴ ഫൊറോനാ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിസ്ബെയ്ൻ ക്‌നാനായ അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ ബ്രിസ്ബെയ്ൻ ക്‌നാനായകാരേ ഒരു കുടക്കീഴില്‍ എത്തിക്കുന്നതിന് ശക്തമായ നിലപാടെടുക്കുകയും അതിനായി സ്ഥാനത്യാഗം ചെയ്ത വ്യക്തിയാണ്.
മൈക്കിള്‍ ജോസഫ് പാറ്റാക്കുടിലില്‍ കെസിസിയോ ട്രഷററായി സ്ഥാനമേല്‍ക്കുന്ന മൈക്കിള്‍ ജോസഫ് മടമ്പം ഫൊറോനയിലെ സെന്റ് ജോസഫ് ചര്‍ച്ച് അലക്‌സ് നഗര്‍ ഇടവക അംഗവും , എസ് കെ സി എ സിഡ്‌നി യൂണിറ്റ് അംഗവുമാണ് .
പാറ്റാക്കുടിലില്‍ പിസി ജോസഫ്,മേരി ജോസഫ് ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ ഭാര്യ ടീന ജോണ്‍ സെന്റ് തോമസ് ചര്‍ച്ച് കാരിത്താസ് ഇടവക വെട്ടുകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍ നേഹ മൈക്കിള്‍, അമീലിയ മൈക്കിള്‍, മിയ മൈക്കിള്‍. മടമ്പം മേരി ലാന്‍ഡ് ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജില്‍ നിന്നു ബിബിഎ ചെയ്ത ശേഷം നഴ്‌സിങ് പൂര്‍ത്തിയാക്കിയ മൈക്കിള്‍ ജോസഫ് , കേരളത്തിലും സൗദി അറേബ്യയിലും നിരവധി വര്‍ഷം ആതുര സേവനത്തിനു ശേഷമാണ് ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്തത്. മിഷന്‍ ലീഗ്, കെ സി വൈ എല്‍ തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വസ്ഥാനം വഹിച്ച ഇദ്ദേഹം സിഡ്‌നിയിലെ ഗ്രേറ്റ് വെസ്റ്റേണ്‍ കേരളൈറ്റ്‌സ് എന്ന മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നുകൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അസോസിയേഷനെ നയിച്ചു.
ക്‌നാനായ സമുദായത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉറച്ച നിലപാടുകളും ഉള്ള മൈക്കിള്‍ ജോസഫിന് കെസിസിഒയ്ക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കാന്‍ കഴിയും. റോബിന്‍ തോമസ് മാവേലി പുത്തന്‍പുരയില്‍.,കെസിസിഒ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന റോബിന്‍ മാവേലി പുത്തന്‍പുരയില്‍ സെന്റ് തോമസ് ഫൊറോന പള്ളി പെരിക്കല്ലൂര്‍ ഇടവകാംഗവും. സി കെ സി എ ക്യാന്‍ബെറ യൂണിറ്റ് അംഗവുമാണ്. പെരിക്കല്ലൂര്‍ ഇടവകയില്‍ മാവേലി പുത്തന്‍പുരയില്‍ തോമസ് ചിന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ സിമി ജോയ് മടമ്പം ഇടവക മുള്ളൂര്‍ കുടുംബാംഗവുമാണ്. മക്കള്‍ ആല്‍ഫി റോബിന്‍ തോമസ്, ആഗ്‌നസ് റോബിന്‍ തോമസ് ,ആല്‍ബര്‍ട്ട് റോബിന്‍ തോമസ്. ക്‌നാനായ സമുദായത്തെ കുറിച്ച്. വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള റോബിന്‍ മാവേലി പുത്തന്‍പുരയുടെ പ്രവര്‍ത്തനങ്ങള്‍ കെസിസിഒക്ക് മുതല്‍ക്കൂട്ടാവും.
അഡ്വ: ജോജി തോമസ് ചിറയത്ത് (ജോയിന്‍ സെക്രട്ടറി ). കെസിസിഒ ജോയിന്‍ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്ന ജോജി തോമസ് പുതുവേലി സെന്റ് ജോസഫ് പള്ളി ഇടവക അംഗവും കെഎഡബ്യുഎ പെർത്ത് യൂണിറ്റ് അംഗവുമാണ് പുതുവേലി ഇടവകയില്‍ ചിറയത്ത് തോമസ് അന്നമ്മ ദമ്പതികളുടെ പുത്രനാണ് .ഭാര്യ റീന മരിയ ജോജി മടമ്പം ഇടവക പയറ്റുകാലായില്‍ കുടുംബാംഗമാണ് മക്കള്‍ : ജെറാള്‍ഡ്.ജെറോണ്‍. ജലിസ മരിയ. നിരവധി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ..ക്‌നാനായ സമുദായത്തെക്കുറിച്ച് വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉള്ള ജോജി തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ കെസിസിഓക്ക് മുതല്‍ക്കൂട്ടാകും .
എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ടോണി ചൂരവേലില്‍ കല്ലറ പഴയ പള്ളി ഇടവകാംഗവും കെ സി എന്‍ ക്യു ടൗണ്‍സ്ലില്ലിലെ യൂണിറ്റ് അംഗവുമാണ്. ടോണി കല്ലറ പഴയ പള്ളി ഇടവക തോമസ് ,ലിസി ദമ്പതികളുടെ മകനാണ്. ഭാര്യ ലിനറ്റ് ജെയിംസ് കരിങ്കുന്നം സെന്റ് അഗസ്റ്റി നെസ് ചര്‍ച്ച് ഇടവകാംഗമാണ്. മക്കള്‍ അന്റോണിയോ ,ടോണി സൈറസ് ടോണി.
15 വയസ്സ് മുതല്‍ കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെസിവൈഎല്‍ന്റെ ഭാഗമാവുകയും. കല്ലറ പഴയ പള്ളിയുടെ കെസിവൈഎല്‍ സെക്രട്ടറി ,ട്രഷറര്‍, കൂടാതെ കൈപ്പുഴ ഫൊറോനയുടെ ട്രഷറര്‍ ആയും ആറു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
കഴിഞ്ഞ ആറുവര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ടോണി കെസിവൈഎല്‍ ടൗണ്‍സിലിന്റെ 2021 – 22 പ്രവര്‍ത്തനപക്ഷക്കാലത്തെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു, തുടര്‍ന്ന് കെ സി എന്‍ക്യു ടൗണ്‍സ്ലില്ലിലെ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. കല സാംസ്‌കാരിക രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര
പതിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. അതുപോലെ ടോണി ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന ബ്ലോഗറും യൂട്യൂബറും കൂടിയാണ്. കിനായി തൊമ്മന്‍ പകര്‍ന്നു തന്ന പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുവാന്‍ അദ്ദേഹം കടപ്പെട്ടവനാണെന്നും,15 വയസ്സില്‍ കെ സി വൈ എല്‍ തുടങ്ങി ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സമുദായത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്നതില്‍ അഭിമാനിക്കാം.
ജോബി സിറിയക് എറിക്കാട്ട് (എക്‌സിക്യൂട്ടീവ് മെംബര്‍) കെസിസിഒ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയി സ്ഥാനമേക്കുന്ന ജോബി സിറിയക് വെളിയന്നൂര്‍ സെന്‍മേരിസ് ഇടവകാംഗവും എറിക്കാട്ട് കുടുംബാംഗവും ആണ്. ഭാര്യ ഷിന്റ്റു മാത്യു താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഇടവക അംഗവും കൊട്ടാരത്തില്‍ കുടുംബാംഗവുമാണ്. അക്ഷിത ആന്‍ ജോബി, അയിഷ മരിയ ജോബി, അന്ജിലീനാ എലിസജോബി എന്നിവര്‍ മക്കളാണ്. ന്യൂസിലന്‍ഡിലെ ക്‌നാനായ സംഘടനയായ കെസിഎഎൻഇസഡിന്റെ സെക്രട്ടറി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മീന ടോം ( പ്രസിഡന്റ് ,കെസിഡബ്ലിയുഎഫ്ഒ ) കെസിസിഒയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ഭാഗമായ കെസി ഡബ്ലിയു എഫ് ഒ യുടെ പ്രസിഡന്റ് ആയ മീന ടോം കുറുപ്പന്തറ ഇടവകയില്‍ കണ്ണച്ചാം പറമ്പില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ടോം, മക്കള്‍ ബ്ലസ് ടോം, ഷാരന്‍ ടോം എന്നിവരൊപ്പം അടിലേടില്‍ താമസിക്കുന്നു. കെസിസി ഒയുടെ ജോയിന്‍ സെക്രട്ടറി, അതുപോലെതന്നെ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മീന ടോമിന്റെ അനുഭവസമ്പത്ത് കെ സി സി ഒ യ്ക്ക് ഒരു കരുത്ത് ആയിരിക്കും.
അനിട്ര സാബു ജോണ്‍ ( പ്രസിഡന്റ് ,കെസിവൈഎല്‍ഒ )കെസിസിഒയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ഭാഗമായ കെസിവൈഎല്‍ ഒയുടെ പ്രസിഡന്റ് അനിട്ര സാബു ജോണ്‍ സംക്രാന്തി പള്ളി ഇടവക പാറക്കല്‍ സാബു – മിനി ദമ്പതികളുടെ മകളാണ്. ടൗണ്‍ സ്വില്ലിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ ഓക്കി പേര്‍സണല്‍ തെറാപ്പി ബിരുദത്തില്‍ പഠനം തുടരുന്ന അനിട്ര കെസിവൈഎല്‍ഓയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്നു പ്രതീക്ഷിക്കാം.
കെസിസിഒ 2023- 2025 പ്രവര്‍ത്തന ഉദ്ഘാടനവും ക്‌നാനായ തോമ അനുസ്മരണ ദിനവും മാര്‍ച്ച് 18നു സിഡ്‌നിയില്‍ നടത്തുന്നു എന്നു ജനറല്‍ സെക്രട്ടറി ഷോജോ ലൂക്കോസ് തെക്കേ വാലയില്‍ അറിയിച്ചു.