Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.​വി.​ഗോ​വി​ന്ദ​ന് പോലും കെ-റെയിലിനെ കുറിച്ച് ധാരണയില്ല: വിമർശനവുമായി ഷാ​ഫി പ​റ​മ്പി​ൽ

എം.​വി.​ഗോ​വി​ന്ദ​ന് പോലും കെ-റെയിലിനെ കുറിച്ച് ധാരണയില്ല: വിമർശനവുമായി ഷാ​ഫി പ​റ​മ്പി​ൽ

പാലക്കാട്: കെ-റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ പോയി വിൽക്കാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ പ്രസ്താവനയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ.

കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്ന കാര്യമെങ്കിലും സിപിഎം അവരുടെ സംസ്ഥാന സെക്രട്ടറിക്ക് പറഞ്ഞ് കൊടുക്കണമെന്ന് ഷാഫി പറഞ്ഞു. തൃത്താല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി​പി​എം ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് അ​വ​രു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പോ​ലും അ​റി​യി​ല്ല. ഷൊ​ർ​ണൂ​രി​ൽ പോ​യാ​ൽ കെ-റെ​യി​ലി​ൽ ക​യ​റാ​മെ​ന്നാ​ണ് എം.​വി.​ഗോ​വി​ന്ദ​ന്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഷൊ​ർ​ണൂ​രി​ൽ കെ-റെ​യി​ലി​ന് സ്‌​റ്റോ​പ്പി​ല്ല. ​തി​രൂ​ര് ക​ഴി​ഞ്ഞാ​ൽ പി​ന്നെ തൃ​ശൂ​രാ​ണ് സ്റ്റോ​പ്പ് എ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് കെ-റെയിൽ വന്നാൽ കൂ​റ്റ​നാ​ടുള്ളവർക്ക് ഷൊ​ർ​ണൂ​രി​ൽ പോയി എളുപ്പത്തിൽ കച്ചവടം നടത്താമെന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments