Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലഹരിമരുന്നിനെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ: പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ജോസ് കോലത്ത് കോഴഞ്ചേരി

ലഹരിമരുന്നിനെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ: പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ജോസ് കോലത്ത് കോഴഞ്ചേരി

മൂക്കന്നൂർ: ലഹരിമരുന്നിനെതിരെ പ്രതിജ്ഞയെടുത്ത് ജ്ഞാനാനന്ദ ഗുരുകുലം സ്കൂളിലെ മുന്നൂറോളം വിദ്യാർഥികൾ. സ്‌കൂൾ പ്രിൻസിപ്പാൾ ബിജു നായരുടെയും മറ്റ്‌ അധ്യാപകരുടെയും, സ്റ്റാഫ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ വേൾഡ് മലയാളി കൌൺസിൽ മുൻ ചെയർമാനും (ഗ്ലോബൽ എൻആർഐ ഫോറം) മോട്ടിവേഷണൽ സ്‌പീക്കറുമായ ജോസ് കോലത്ത് കോഴഞ്ചേരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈ ലോകം വിജയികൾക്ക് മാത്രമുള്ളതല്ലയെന്നും, ശാരീരിക, മാനസിക പരിമിതികളുള്ള കുട്ടികളെ സ്നേഹത്തോടെ ചേർത്തുപിടിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു


ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ജ്ഞാനാനന്ദ ഗുരുകുലം സ്കൂൾ ഭാരതീയ കലകളെയും സംസ്കൃതിയെയും വിസ്മരിക്കാതെ വിദ്യാർത്ഥികൾക്ക് ശ്രേഷ്ഠമായ പരിശീലനം നൽകുന്ന ഒരു വിദ്യാലയമാണ്. മുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ
സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഇടയ്ക്കിടെ ഹൃസ്വ പ്രഭാഷണങ്ങൾ നടത്താറുണ്ട്. അങ്ങിനെയാണ് പ്രവാസികളുടെ ഇടയിലും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഇടയിലും പ്രവർത്തിക്കുന്ന ജോസ് കോലത്തിനെ അനുഗ്രഹ പ്രഭാഷണത്തിനായി സ്കൂൾ അധികൃതർ ക്ഷണിച്ചത്.

സ്‌കൂളിനോട് ചേർന്നുള്ള സ്വാമി നിത്യാനന്ദ സരസ്വതി ഓഡിറ്റോറിയത്തിൽ നടന്ന പ്രസ്തുത മീറ്റിംഗിൽ, നമ്മുടെ
ശരീരവും ആരോഗ്യവുമൊക്കെ ഈശ്വരന്റെ ദാനമാണെന്നും അതിനേ ഹനിക്കുന്ന മയക്കുമരുന്നടക്കമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് നാശകരവും ഈശ്വരകോപത്തിനും, ഭാവി തലമുറയുടെ വിനാശത്തിനും ഹേതുവാകുമെന്നും ജോസ് കോലത്ത് തന്റെ പ്രഭാഷണത്തിൽ ഉദ്‌ബോധിപ്പിച്ചു.

ഇടയ്ക്കിടെ രസകരമായ ചെറുചോദ്യങ്ങൾ ചോദിച്ചു വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം ചെറിയ ഉദാഹരണങ്ങളിലൂടെ മയക്കുമരുന്നിന്റെ ഭവിഷ്യത്തുകളെപ്പറ്റി അവരോടു വിവരിക്കുകയും തുടർന്നു പ്രധാനാധ്യാപകൻ ശ്രീ. ബിജു നായരുടെ സാന്നിധ്യത്തിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞാവാചകം
ജോസ് കോലത്ത് ചൊല്ലിക്കൊടുക്കയും ചെയ്തു.

കറുപ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലഹരി വസ്തുവും, പുകയിലയും വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തിൽ (ഏതാണ്ട് 75 വർഷങ്ങൾക്കു മുൻപ്) , കാലം ചെയ്ത അഭി. എബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്ത, മാരാമൺ കൺവെൻഷനിൽ ലഹരിക്കെതിരെ ശക്തമായി പ്രസംഗിക്കയും തൽഫലമായി കേൾവിക്കാർ തങ്ങളുടെ മടിശീലയിൽ ഒളിപ്പിച്ചിരുന്ന ലഹരിവസ്തുക്കൾ മാരാമൺ കൺവെൻഷൻ മണൽപ്പുറത്തു കുഴിച്ചിട്ട് ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്ത നാടാണിതെന്നു ജോസ് കോലത്ത് തന്റെ പ്രഭാഷണത്തിൽ പറയുകയുണ്ടായി. .

കുട്ടികളുടെ
വിജ്ഞാനപ്രദവും രസകരവുമായ ചോദ്യോത്തരവേളയിൽ ലോകത്തിലെ ഏറ്റവും വലിയ നദി ഏതെന്ന ചോദ്യത്തിന് ഉടനടി ഗംഗ എന്ന് ഉത്തരം നൽകിയ കൊച്ചുകുട്ടിയോട് , വലുപ്പത്തിന്റെ കാര്യത്തിൽ ഉത്തരം തെറ്റാണെങ്കിലും ഒരു ഭാരതീയനെ സംബന്ധിച്ചിടത്തോളം പവിത്രതയുടെ കാര്യത്തിൽ നമ്മുടെ ഗംഗാനദി തന്നെയാണ് വലുത് എന്ന ജോസ് കോലത്തിന്റെ വാക്കുകൾ കുട്ടികളിൽ ഉന്മേഷം പകർന്നു നൽകി.
ഈ ലോകം വിജയികൾക്ക് മാത്രമുള്ളതല്ലയെന്നും, ശാരീരിക, മാനസിക പരിമിതികളുള്ള കുട്ടികളെ സ്നേഹത്തോടെ ചേർത്തുപിടിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

കേരളത്തിലെ കുട്ടികളുടെയിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജോസ് കോലത്ത് നൽകിയ പ്രഭാഷണവും സത്യപ്രതിജ്ഞയും വളരെ അന്വർത്ഥമായിരു ന്നുവെന്നു നന്ദി പ്രമേയത്തിൽ പ്രധാനാധ്യാപകൻ ശ്രീ. ബിജു നായർ പറഞ്ഞു. കൂടാതെ ഓരോ വിദ്യാർത്ഥിയും ലഹരിവിരുദ്ധ പ്രചാരകരാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments