Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓസ്കറിൽ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി നടൻ സൂര്യ

ഓസ്കറിൽ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി നടൻ സൂര്യ

ഓസ്കറിൽ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാർത്ത അറിയിച്ചത്. ഈ വർഷമാണ് സൂര്യ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരമാണ് സൂര്യ.

വിജയകരമായി വോട്ട് ചെയ്തെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടാണ് സൂര്യ ട്വീറ്റ് ചെയ്തത്. 397 പേരെയാണ് അക്കാദമി ഈ വർഷം പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചത്. ഇതിൽ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ചത്. ബോളിവുഡ് നടി കജോൾ, സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡൽഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആർ ആയ സോഹ്നി സെൻഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാർ.

ഇക്കഴിഞ്ഞ ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും. ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ ‘ഖബർ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ’ എന്ന വിഭാഗത്തിലാണ് മത്സരിച്ചത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികൾ കിട്ടിയ ഡോക്യുമെന്ററികൂടിയാണിത്.

അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ച കലാകാരന്മാരിൽ 44 ശതമാനം സ്ത്രീകളും 50 ശതമാനം അമേരിക്കക്കാരല്ലാത്തവരുമാണ്. നേരത്തെ സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ ഓസ്കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments