Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിവര സാങ്കേതിക മേഖലയിൽ സ്ത്രീശാക്തീകരണം അനിവാര്യം: കുറിയാക്കോസ് മാർ ഇവാനിയോസ്

വിവര സാങ്കേതിക മേഖലയിൽ സ്ത്രീശാക്തീകരണം അനിവാര്യം: കുറിയാക്കോസ് മാർ ഇവാനിയോസ്

കുമ്പനാട് : വിവരസാങ്കേതിക മേഖലയുടെ വളർച്ചയിൽ സ്ത്രീകളുടെ ശക്തികരണം അനിവാര്യമാണെന്നും സമത്വം എല്ലാതലങ്ങളിലും ലഭ്യമാക്കുവാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും സ്ത്രീത്വം അപമാനിക്കപ്പെടുന്ന സാമൂഹിക ക്രമങ്ങളിൽ നിന്നുള്ള മോചനത്തിനായിയുള്ള പോരാട്ടത്തിൽ എല്ലാവരും സംഘടിക്കണമെന്നും സാമൂഹിക നിർമ്മിതിയിൽ വനിതകളുടെ മാതൃകാപരമായ നേതൃത്വം ആദരിക്കപ്പെടണമെന്നും കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനാചരണവും സംഗമവും കുമ്പനാട് ശാലേം മാർത്തോമാ പള്ളിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കെ സി സി വിമൻസ് കമ്മീഷൻ ചെയർപേഴ്സൺ ജിഷ അനീഷ് അധ്യക്ഷത വഹിച്ചു. സീന എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് ആൻസി ആർ, വികാരി വർഗീസ് മാത്യു പി, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ജിജി ജോൺ ,കേന്ദ്ര സമിതി അംഗങ്ങളായ ലിനോജ് ചാക്കോ , ജാൻസി പീറ്റർ , വിമൻസ് കമ്മീഷൻ കൺവീനർ സുമ ജോർജ് , ബെൻസി തോമസ്, ശോശാമ്മ വർഗീസ്, മേരിക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments