Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ.സി.സി.യുടെ അബുദാബി സോണിന് പുതിയ ഭാരവാഹികൾ

കെ.സി.സി.യുടെ അബുദാബി സോണിന് പുതിയ ഭാരവാഹികൾ

അബുദാബി : വ്യത്യസ്തതകളിലെ നന്മയെ തിരിച്ചറിയണമെന്നും അവയെ ചേര്‍ത്തു നിര്‍ത്തി മുമ്പോട്ടു പോകുകയാണ് മാനവധര്‍മ്മമെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവിച്ചു. കെ.സി.സി.യുടെ അബുദാബി സോണിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. പ്രകാശ്. കെ.സി.സി. അബുദാബി സോണ്‍ പ്രസിഡന്റ് ഫാ. എല്‍ദോ എം. പോള്‍ അധ്യക്ഷത വഹിച്ചു. ഫാ. ജുബി. ജെ തോമസ്, റവ. ജിജു ജോസഫ്, ഫാ. മാത്യു ജോണ്‍, റവ. അജിത് ഈപ്പന്‍ തോമസ്, ബിജു പാപ്പച്ചന്‍, അജിത് എ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍ : പ്രസിഡന്റ്: ഫാ എല്‍ദോ എം. പോള്‍, വൈസ് പ്രസിഡന്റുമാര്‍: ഫാ. ജുബി. ജെ തോമസ്, റവ. ജിജു ജോസഫ്, ഫാ. മാത്യു ജോണ്‍, റവ. അജിത് ഈപ്പന്‍ തോമസ്, സെക്രട്ടറി: ബിജു പാപ്പച്ചന്‍, ജോയിന്റ് സെക്രട്ടറി: ജേക്കബ് ജോര്‍ജ്, ട്രഷറാര്‍: സുനില്‍ മാത്യു, കമ്മീഷന്‍ ചെയര്‍മാന്‍മാര്‍: റവ. ജിജു ജോസഫ്, ഫാ. മാത്യു ജോണ്‍, റവ. അജിത് ഈപ്പന്‍ തോമസ്, ഐ. തോമസ്, റോയിമോന്‍ ജോയി, ബിജു ഫിലിപ്പ്, ബിജോയി സാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments