Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പുമായി സൈനിക രഹസ്യാന്വേഷണ വിഭാഗം

ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പുമായി സൈനിക രഹസ്യാന്വേഷണ വിഭാഗം

യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിനിടയിൽ, ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പുമായി സൈനിക രഹസ്യാന്വേഷണ വിഭാഗം. ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്നും പകരം മറ്റ് ബ്രാൻഡുകളുടെ ഫോണുകളിലേക്ക് മാറുന്നതാണ് ഉചിതമെന്നും രഹസ്യാന്വേഷണവിഭാഗം അറിയിച്ചു.

വൺപ്ലസ്, ഒപ്പോ, റിയൽമി അടക്കം ഇന്ത്യൻ വിപണിയിൽ അറിയപ്പെടുന്ന 11 ചൈനീസ് മൊബൈൽ ബ്രാൻഡുകളെ കുറിച്ചാണ് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്നാണ് സൂചന. ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിര്‍മിച്ച ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കണമെന്നും ഇന്റലിജന്‍സ് അറിയിച്ചു.

“ഇത് ആദ്യമായല്ല ഇത്തരമൊരു നിർദേശം തയ്യാറാക്കുന്നത്, എന്നാൽ നമ്മൾ ഉദ്ദേശിച്ച രീതിയിൽ ഇത് ഇതുവരെ പ്രചരിപ്പിച്ചിട്ടില്ല. നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം എപ്പോഴും വ്യക്തമാണ്. ചൈനയുടെ ഉദ്ദേശ്യങ്ങളും ആ മേഖലയിൽ നിന്ന് നിർമിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയും എല്ലാവർക്കും അറിയാം. – സംഭവത്തെ കുറിച്ച് അറിയാവുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ചൈനീസ് മൊബൈൽ ആപ്പുകളുടെയും ഫോണുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അതിലൂടെയുള്ള വിവരച്ചോർച്ചയുടെയും പ്രശ്നം 2020-ലായിരുന്നു ആദ്യമായി കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്നത്. ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനുശേഷം, ഇന്ത്യൻ സർക്കാർ നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചു, എന്നാൽ അപകടസാധ്യത ആപ്പുകളിൽ മാത്രം ഒതുങ്ങുന്നില്ല. ചാരപ്രവർത്തനത്തിനോ തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനോ ഉപയോഗിക്കാവുന്ന ​ചൈനീസ് ഫോണുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പല വിദഗ്ധരും ചൂണ്ടിക്കാട്ടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments