പാരിസ്: ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം നിയന്ത്രിക്കാനായി പൊലീസ് സ്റ്റൺ ഗ്രനേഡ് ഉപയോഗിക്കുന്നത് വിലക്കി. ഗ്രനേഡ് പൊട്ടിത്തെറിച്ച് 15 വയസ്സുകാരന്റെ കൈ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇത്തരം ഗ്രനേഡുകൾ വിദ്യാർഥികളെ തുരത്താനായി ഉപയോഗിക്കരുതെന്ന് ഫ്രഞ്ച് ആഭ്യന്തരവകുപ്പ് നിർദേശം നൽകി.
ഉത്തരഫ്രാൻസിലെ ലെൻസ് നഗരത്തിലാണ് കൗമാരക്കാരന് പരുക്കേറ്റത്. ഗ്രനേഡ് കയ്യിലെടുത്തയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ പ്രകാശവും ശബ്ദവും സൃഷ്ടിക്കുന്നതാണ് സ്റ്റൺ ഗ്രനേഡ്. എന്നാൽ വളരെയടുത്ത് പൊട്ടിത്തെറിച്ചാൽ പരുക്കേൽക്കാൻ സാധ്യതയുണ്ട്. ഫ്രാൻസിൽ സ്കൂൾ വിദ്യാർഥികളുടെ പ്രതിഷേധം മൂന്നാം ആഴ്ചയിലേക്ക് കടന്നു. അധ്യാപക ക്ഷാമം, പഴക്കം ചെന്ന കെട്ടിടങ്ങൾ, കുറഞ്ഞ വിഹിതം എന്നിവയാണ് സമരത്തിലേക്കു നയിച്ചത്.
Leave a Comment
Your comment will be visible after admin approval.