തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരന്റെ ദാരുണാന്ത്യം: വളർത്തച്ഛന് 8 വർഷം തടവുശിക്ഷ

Global Indian Writer · October 11, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

മെയ്ൻ: മെയ്ൻ സംസ്ഥാനത്ത് തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വളർത്തച്ഛന് എട്ടു വർഷം തടവുശിക്ഷ വിധിച്ചു. 37 കാരനായ റോബർട്ട് മക്കോയ് ആണ് ശിക്ഷിക്കപ്പെട്ടത്.

2025 മെയ് മാസത്തിലാണ് സംഭവം നടക്കുന്നത്. റോബർട്ട് മക്കോയിയും നാലു വയസ്സുകാരനായ ജാസ്പർ സ്മിത്തും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്ത്, കുട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ലോഡഡ് ആയ തോക്ക് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ബെഡ്‌റൂമിൽ വെച്ച് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് റോബർട്ട് മക്കോയ്ക്ക് 17 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇതിൽ 9 വർഷം സസ്പെൻഡ് ചെയ്തു. ബാക്കി 8 വർഷം തടവും തുടർന്ന് 6 വർഷത്തെ പ്രൊബേഷനും അദ്ദേഹം അനുഭവിക്കണം. പ്രൊബേഷൻ കാലയളവിൽ 6 വയസ്സിന് താഴെയുള്ള കുട്ടികളുമായി ഇടപഴകാനോ തോക്കുകളും വെടിക്കോപ്പുകളും കൈവശം വെക്കാനോ അദ്ദേഹത്തിന് അനുവാദമില്ല.

ശിക്ഷാവിധിക്കിടെ കുട്ടിയുടെ അമ്മ തന്റെ സങ്കടവും മകന്റെ വിയോഗത്തിലുള്ള വേദനയും കോടതിയിൽ പങ്കുവെച്ചു. താൻ റോബർട്ടിനെ വിശ്വസിച്ചിരുന്നുവെന്നും അവർ പറഞ്ഞു. “ഞാൻ നിങ്ങളെ എല്ലാവരെയും പരാജയപ്പെടുത്തി, എന്നോട് ക്ഷമിക്കുക” എന്ന് റോബർട്ട് മക്കോയ് കോടതിയിൽ കരഞ്ഞുകൊണ്ട് മാപ്പ് അപേക്ഷിച്ചു. തനിക്കിപ്പോഴും ഈ ദുരന്തം ഓർത്ത് പേടിസ്വപ്നങ്ങളും ഉത്കണ്ഠയും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.