Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജപ്പാനിൽ വെച്ച് 35-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

ജപ്പാനിൽ വെച്ച് 35-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

ജപ്പാനിൽ വെച്ച് 35-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാനാണ് കുടുംബസമേതം മോഹൻലാൽ ജപ്പാനിൽ എത്തിയത്.

‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് നൽകുന്ന ചിത്രം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുവർഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹൻലാൽ ചിത്രത്തോടൊപ്പം കുറിച്ചു.

മോഹൻലാലിന്റെ സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാൽ സാറിനും സുചി ചേച്ചിക്കും വിവാഹ വാർഷികത്തിൽ എന്റെയും കുടുംബത്തിന്റെയും ആശംസകൾ. ആയുരാരോഗ്യവും പ്രാർത്ഥനയും നേരുന്നു’, ആന്റണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments