Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാമുക്കോയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; ഒപ്പം ജോയ് മാത്യുവും

മാമുക്കോയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; ഒപ്പം ജോയ് മാത്യുവും

കോഴിക്കോട്∙ അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് നടൻ സുരേഷ് ഗോപി. ഞായറാഴ്ച രാവിലെ ആയിരുന്നു സുരേഷ് ഗോപി മാമുക്കോയയുടെ വീട് സന്ദർശിച്ചത്. സുരേഷ് ഗോപിക്കൊപ്പം നടൻ ജോയ് മാത്യു, ബിജെപി നേതാവ് എം.ടി.രമേശ് എന്നിവരും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുമായി കുറച്ചുനേരം സമയം ചെലവഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.


ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയയെന്ന് അദ്ദേഹം പറഞ്ഞു. മാമുക്കോയയുടെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കർമ അടക്കമുള്ള അനേകം സിനിമകളിൽ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച നടനാണ് മാമുക്കോയ.

മുഖ്യമന്ത്രി പിണറായി വിജയനും മാമുക്കോയയുടെ വീട്ടിലെത്തിയിരുന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഇരുപത് മിനിറ്റോളം കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments