പി പി ചെറിയാൻ
വാഷിംഗ്ടൺ: 2028-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് കമലാ ഹാരിസ് ആലോചിക്കുന്നുണ്ടെങ്കിലും, കുടുംബത്തിൽ നിന്നും ഡെമോക്രാറ്റിക് പാർടിയിൽ നിന്നും ആശങ്കകൾ ഉയരുന്നതായി റിപ്പോർട്ട്.
കമല വീണ്ടും മത്സരിക്കുന്നതിൽ ഭർത്താവ് ഡഗ് എമ്മോഫിന് വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് ദി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 2024-ലെ തെരഞ്ഞെടുപ്പ് അവരുടെ ദാമ്പത്യ ജീവിതത്തെയും മാനസിക സമ്മർദ്ദത്തെയും ബാധിച്ചിരുന്നു. എങ്കിലും കമല മത്സരിക്കാൻ തീരുമാനിച്ചാൽ അദ്ദേഹം ഒപ്പം നിൽക്കും.
കമലയ്ക്ക് വീണ്ടും പാർടി നോമിനേഷൻ ലഭിക്കുന്നതിനെക്കുറിച്ച് ചില ഡെമോക്രാറ്റിക് ദാതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2028-ൽ പുതിയ മുഖങ്ങൾ വരണമെന്നാണ് ചിലരുടെ അഭിപ്രായം.
ഭരണം വിട്ടെങ്കിലും പ്രധാന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി ഫണ്ട് സ്വരൂപിക്കൽ യോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കമല സജീവമായി പങ്കെടുക്കുന്നുണ്ട്. നവഡ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും അവർ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്.
ഗാവിൻ ന്യൂസം (കാലിഫോർണിയ ഗവർണർ) പോലുള്ള പ്രമുഖർ മത്സര രംഗത്തുണ്ടെങ്കിലും, കമല ഹാരിസ് മത്സരത്തിനിറങ്ങിയാൽ താൻ പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കറുത്ത വർഗക്കാരായ സ്ത്രീകളുടെ പിന്തുണയും കമലയ്ക്ക് ഒപ്പമുണ്ട്.താൻ അടുത്ത മത്സരത്തെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കമല ഹാരിസ് വ്യക്തമാക്കുന്നത്.
Leave a Comment
Your comment will be visible after admin approval.