മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ലിൻലീ കുറ്റക്കാരിയാണെന്ന് കോടതി,20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

Global Indian Writer · October 13, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ഡാളസ് : എസ്‌.എം.യു. വിദ്യാർത്ഥി ഹോണർ വാലസിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ലിൻലീ പോളിസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ജൂറിയുടെ വിധി വന്നിരിക്കുന്നത്.

2023 സെപ്റ്റംബർ 24-നാണ് ഈ ദാരുണമായ സംഭവം നടന്നത്. ഡാളസിലെ മോണ്ടിസെല്ലോ അവന്യൂവിന്റെയും നോർത്ത് സെൻട്രൽ എക്സ്പ്രസ് വേയുടെയും ജങ്ഷനിൽ വെച്ച് ലിൻലീ പോളിസ് ഓടിച്ച വാഹനം റെഡ് സിഗ്നൽ വകവെയ്ക്കാതെ പാഞ്ഞുകയറി അപകടമുണ്ടാക്കുകയായിരുന്നു. ഈ അപകടത്തിലാണ് ഹോണർ വാലസ് കൊല്ലപ്പെട്ടത്.

ജൂറി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിക്കുള്ള ശിക്ഷ ഇതുവരെ വിധിച്ചിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ച് ആളുടെ മരണത്തിന് കാരണമായതിന് 20 വർഷം വരെയും, പരിക്കുകൾ വരുത്തിയതിന് 10 വർഷം വരെയും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കമേൽ ചുമത്തിയിരിക്കുന്നത്.
ഈ കേസിൽ പ്രതിക്ക് എന്ത് ശിക്ഷയായിരിക്കും ലഭിക്കുകയെന്നത് സംബന്ധിച്ച് നിയമനടപടികൾ പുരോഗമിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.