Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകിഴക്കൻ പ്രവിശ്യാ ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ നാളെ മുതൽ

കിഴക്കൻ പ്രവിശ്യാ ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ നാളെ മുതൽ

അൽ ഖോബാർ:ഒട്ടേറെ കാഴ്ചകളും കൗതുകങ്ങളും ഒരുക്കി ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ കിഴക്കൻ പ്രവിശ്യാ ഔട്ലറ്റ്കളിൽ നാളെ (മെയ് 24) ആരംഭിക്കും. അടുത്തമാസം ആറു വരെ നീണ്ടു നിൽക്കുന്ന മേളയിൽ വൻ ഓഫറിൽ ഷോപ്പിംഗ് നടത്താനും സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

സൗദി അറേബ്യയിലെ അൽ- ഖോബാർ , ദമാം,ജുബൈൽ, അൽ അഹസ ,ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലെ എല്ലാ ഔട്ലറ്റ്‌കളിലും ഫെസ്റ്റിവലിനോടനുബന്ധിച്ച് വൻ ഒരുക്കങ്ങളാണ് ഇതിനകം പൂർത്തിയായി വരുന്നത്.
മേളയുടെ ഉദ്ഘാടനം അതീവ വ്യത്യസ്തമായും ഏറെ ആകാംഷഭരിതമായ ഒന്നാക്കാനാണ് സംഘാടകരുടെ തീരുമാനം. പ്രവചനാതീതമായ ഒരു അതിഥിയാകും ഇതിനായി മേളക്ക് ഉത്ഘാടകനായി അൽഖോബാർ ശാഖയിൽ എത്തുക.

ഭക്ഷ്യ വിപണന മേളക്കൊപ്പം ഫുഡ് ആൻഡ് ഫൺ ഫെസ്റ്റിവൽ കൂടിയാകും ഇത്.ചെണ്ട മേളം,വിവിദ കലാകാരന്മാരുടെ ഫ്യൂഷൻ സ്റ്റേജ് പ്രോഗ്രാം,സർക്കസ് , വ്യത്യസ്ത കലാ രൂപങ്ങളുടെ ഒത്ത് ചേരൽ, ടിക് ടോക് ചലഞ്ച് സീസൺ 4 മൽസരം, ബ്യൂട്ടി ഇവൻ്റ് ,ഉൾപ്പെടെ നിരവധി കൗതുക കരവും വിനോദ വിജ്ഞാന പ്രദവുമായ പരിപാടി കൾ വർണ്ണാഭമായി വിവിദ ദിവസങ്ങളിൽ സംഘടിപ്പിക്കും.
അനവധി ഫുഡ് സ്റ്റാളുകൾ മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന തനത് വിഭവങ്ങളുമായി നാടൻ തട്ട് കടകൾ മുതൽ കളിപാട്ടങ്ങളുടെ കലവറ വരെ. വിവിദ തരം കോഴിക്കോടൻ ഹൽവ മുതൽ നാടൻ തട്ട് ദോശയും,കട്ടൻ കാപ്പിയും കപ്പ പുഴുക്കും, മുളക് ചമ്മന്തിയും, കുൽക്കി സർബത്തും പൊരി വിഭവങ്ങളും ഉപ്പിലിട്ടതും മാത്രമല്ല രുചിപ്പെരുമയിൽ കേഴ്‌വി കേട്ട ദം മുതൽ മലബാർ ബിരിയാണി വരെ മേളയിൽ പങ്കെടുക്കുന്നവർക്ക് പുത്തൻ അനുഭവമാകും. കൂടാതെ വിവിദ രാജ്യങ്ങളിലെയും സ്വദേശി തനത് രുചി വിഭവങ്ങളിലും കൈ ഒപ്പ് ചാർത്തിയവർ ലൈവ് പാചകവുമായി മേളയിൽ പങ്കാളിത്തം വഹിക്കും.

നാട്ടിലെ പൂരത്തിന് സമാനമായ കാഴ്ച്ച കൗതുകങ്ങളാകും ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ദിനങ്ങൾ സമ്മാനിക്കുക.
കുട്ടികൾക്കും മുതിന്നവർക്കുമെല്ലാം വിവിദ മത്സരങ്ങളിലും വിനോദ പരിപാടികളിലും പങ്കെടുത്ത് സമ്മാനർഹരാകാനും അവസരമുണ്ട്.കുട്ടികൾക്കായി ഗെയിമിംഗ് സോണും ക്രമീകരിച്ചിട്ടുണ്ട്. 50000 റിയാലിൻ്റെ ഗിഫ്റ്റ് വൗച്ചറുകൾ ഇക്കാലയളവിൽ പർച്ചേസ് ചെയ്യുന്നവരെ തേടി എത്തുമെന്നും, ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സ് – വസ്ത്ര ഉത്പന്നങ്ങളിലും വൻ വിലക്കിഴിവും ഫെസ്റ്റിവൽ ഉറപ്പ് വരുത്തുമെന്ന് ലുലു കിഴക്കൻ പ്രവിശ്യാ മാനേജ്മെൻ്റിനെ പ്രതിനിധീകരിച്ച് റീജനൽ മാനേജർ സലാം സുലൈമാനും കൊമേഴ്സ്യൽ മാനേജർ ഹാഷിം കുഞ്ഞഹമ്മദും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments