വീണ്ടും മഴയെത്തിയതോടെ ചെന്നൈയും ഗുജറാത്തും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം താൽക്കാലികമായി നിർത്തിവെച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 4 റൺസ് എന്ന നിലയിലാണ് ചെന്നൈ.
ഗുജറാത്തിന്റെ ബാറ്റിങ്ങിൽ സായി സുദർശനാണ് ചെന്നൈ ബൗളർമാരെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത്. ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്‍ മികച്ച തുടക്കമിട്ട ശേഷം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും സായി സുദർശനും വൃദ്ധിമാന്‍ സാഹയും ചേർന്ന് ചെന്നൈ ബൗളർമാരെ അടിച്ചു പരത്തുകയായിരുന്നു.