Monday, May 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി 150 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം.

“ഞങ്ങൾ ഒരു നീണ്ട ചർച്ച നടത്തി. കർണാടകയിൽ 136 സീറ്റുകള്‍ കിട്ടി.മധ്യപ്രദേശില്‍ 150 സീറ്റുകള്‍ നേടും. കര്‍ണാടകയിലേത് മധ്യപ്രദേശിലും ആവര്‍ത്തിക്കാന്‍ പോവുകയാണ്” യോഗത്തിന് ശേഷം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം മധ്യപ്രദേശിൽ നിന്നുള്ള ഉന്നത പാർട്ടി നേതാക്കളുമായി നടത്തിയ യോഗത്തിൽ എല്ലാ സംസ്ഥാന നേതാക്കളും പാർട്ടിക്കുള്ളിലെ ഐക്യത്തിന് ഊന്നൽ നൽകി.മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ്, എഐസിസി ചുമതലയുള്ള പി അഗർവാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും സംസ്ഥാനത്ത് പാർട്ടിയെ വിജയിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാവർക്കും തോന്നി,” യോഗത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് അഗർവാൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments