ന്യൂയോര്‍ക്ക്: യുഎസ്സില്‍ നടക്കുന്ന ലോക കേരളസഭയില്‍ നോര്‍ക്ക ഡയറക്ടറും പ്രമുഖ വ്യവസായിയുമായ എം. എ യൂസഫലി പങ്കെടുക്കില്ല. യൂസഫലിയുടെ സഹോദരന് അഷ്റഫലിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാലാണ് യൂസഫലി പങ്കെടുക്കാത്തത് എന്നാണ് സൂചന. ഇതില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖകര്‍ അദ്ദേഹത്തിനൊപ്പമുണ്ട്. കുടുംബനാഥന് എന്ന നിലയ്ക്ക് അദ്ദേഹത്തിന് ചടങ്ങുകളില്‍ നിന്ന് മാറി നില്ക്കാന് കഴിയാത്തതിനാലാണ് ലോക കേരളസഭയില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
എന്നാല്‍ നിലവില്‍ ഉയര്‍ന്നു വന്ന വിവാദങ്ങളെ തുടര്‍ന്നാണ് യൂസഫലി പങ്കെടുക്കാത്തതെന്ന പ്രചാരണവും ശക്തമാണ്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും സാമ്പത്തികമായി അച്ചടക്കം ലോക കേരളസഭയില്‍ ആവശ്യമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായം പറഞ്ഞതായും സൂചനയുണ്ട്.
9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരളസഭയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ജൂണ്‍ പത്തിന് രാവിലെ ലോക കേരളസഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം ടൈം സ്ക്വയറിലെ മാരിയറ്റ് മാര്‍ക്ക്ക്വീയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.