കുവൈത്ത് സിറ്റി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് 20നു ചേരുന്നതിനു മുന്നോടിയായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പുതിയ മന്ത്രിസഭാ രൂപീകരണം ഉടൻ നടക്കും.
13 വനിതകൾ ഉൾപ്പെടെ 237 പേർ മത്സരിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം മണ്ഡലത്തിൽനിന്നുള്ള ജിനാൻ ബുഷഹരിയാണ് ജയിച്ച ഏക വനിത. സ്പീക്കർ അഹമദ് അൽ സഅദൂൻ, മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ വിജയിച്ച പ്രമുഖരിൽ ഉൾപ്പെടും.