Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇ.ഡി നടത്തുന്ന റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇ.ഡി നടത്തുന്ന റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇ.ഡി നടത്തുന്ന റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബി.ജെ.പിയുടെ പിൻവാതിൽ ഭീഷണി വിലപ്പോകില്ല. ഫെഡറലിസത്തിന് എതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്നും എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു.

വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്റ്റാലിന്‍ രംഗത്തെത്തിയത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം അധികകാലം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments