ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന വിമാനങ്ങളിൽ പ്രധാനമന്ത്രി നടത്തുന്ന വിദേശയാത്രകളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് ഡൽഹി ഹൈകോടതി. വിവരങ്ങൾ പുറത്തുവിടുന്നത് ദേശീയ സുരക്ഷക്കും പ്രധാനമന്ത്രിയുടെ ജീവനും ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഇതുസംബന്ധിച്ച കേന്ദ്ര വിവരാവകാശ കമീഷന്റെ (സി.ഐ.സി) ഉത്തരവ് കോടതി റദ്ദാക്കി.
പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കായി പൊതുജനങ്ങൾ നൽകുന്ന നികുതിപ്പണമാണ് ചെലവഴിക്കുന്നതെന്ന ഒറ്റക്കാരണത്താൽ മാത്രം സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും ജസ്റ്റിസ് അമിത് മഹാജൻ വ്യക്തമാക്കി. വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതിൽ പൊതുതാൽപര്യം എന്താണെന്ന് വ്യക്തമാക്കാൻ അപേക്ഷകന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരുകൾ ഒഴിവാക്കി, പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട സ്പെഷൽ ഫോറിൻ റിട്ടേൺസ് രേഖകൾ കൈമാറാൻ സി.ഐ.സി നൽകിയ നിർദേശം തെറ്റാണെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.