പി പി ചെറിയാൻ
സിയാറ്റിൽ :സീയാറ്റിലിൽ നടന്ന ‘ബൈറ്റ് ഓഫ് സീറ്റിൽ’ ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക ആശ്വാസം അനുവദിച്ചു. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കൗമാരക്കാരനെ കർശന വ്യവസ്ഥകളോടെ ഇലക്ട്രോണിക് ഹോം മോണിറ്ററിംഗിലൂടെ വീട്ടുതടങ്കലിൽ കഴിയാൻ കിംഗ് കൗണ്ടി സുപ്പീരിയർഒക്ടോ 21 ബുധനാഴ്ച കോടതി ഉത്തരവിട്ടു.
24 മണിക്കൂറും മുതിർന്നവരുടെ മേൽനോട്ടമുണ്ടായിരിക്കണം, മാനസികാരോഗ്യ ചികിത്സ തുടരണം എന്നീ വ്യവസ്ഥകളോടെയാണ് പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പം കഴിയാൻ ജഡ്ജ് വെറോണിക്ക ഗാൽവൻ അനുമതി നൽകിയത്.
ജൂലൈ 26-ന് നടന്ന അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നുള്ള വെടിയുണ്ടകളല്ല കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയതെന്ന വാദം കണക്കിലെടുത്താണ് വിധി. അതേസമയം, കേസിൽ പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
Leave a Comment
Your comment will be visible after admin approval.