Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശ്രീനാഥ് ഭാസിക്ക് 'അമ്മ' യിൽ തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനം

ശ്രീനാഥ് ഭാസിക്ക് ‘അമ്മ’ യിൽ തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനം

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ‘അമ്മ’ യിൽ തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനം. ശനിയാഴ്ച ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനമായത്. ഷെയ്ൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാൻ തുടർചർച്ചകളുമായി മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനമായി.

ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടൻ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും ഇനി സഹകരിച്ച് പോകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്. നിർമ്മാതാക്കളുടെ തീരുമാനത്തിന് താര സംഘടനയായ അമ്മയും ഫിലിം ചേംബറും പൂർണ പിന്തുണയും നൽകി. ഇതിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസി അമ്മയിൽ അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments