തിരുവനന്തപുരം: പിഎസ്സി ചെയർമാനെ നീക്കാനായി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നും സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല ഗവർണർ കത്തയച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിഎസ്സിക്ക് എതിരേ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ നടക്കും. കോടതിയുടെ വിമർശനത്തെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.