കിഫ്ബി പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

Global Indian Writer · October 28, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിലവില്‍ 25,000 കോടി രൂപയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുത്തതോ എഗ്രിമെന്റ് വെച്ചതോ ആയ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. ഇതിന് 70,000 കോടി രൂപ വേണം. വീണ്ടും കടമെടുത്താല്‍ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വരുമാനം ഉണ്ടാക്കാനുള്ള ഒരു പദ്ധതിയും കിഫ്ബിക്ക് കീഴിലില്ല. കിഫ്ബിയില്‍ നിന്ന് വായ്പ എടുത്താല്‍ മുഴുവന്‍ ബാധ്യതയും സര്‍ക്കാരിനായിരിക്കും. സര്‍ക്കാരിന്റെ വായ്പാ പരിധി കുറഞ്ഞിരിക്കുകയാണ്. കിഫ്ബിയിലെ ബാധ്യതകൊണ്ടാണ് കടമെടുപ്പ് പരിധി പകുതിയായി കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Als

Share this story

Leave a Comment

Your comment will be visible after admin approval.