മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി

Global Indian Writer · October 29, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല. MLA മാരുടെ പെൻഷൻ വർധന ബില്ലും പാസാക്കി. ശമ്പള പരിഷ്കരണം അവസാനം വന്നത് 2018ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭാ അംഗങ്ങൾ എന്ന നിലയിൽ പറയാൻ എംഎൽഎമാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

അപ്പോഴും എംഎൽഎ മാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതു കൊണ്ടുവന്നതിൽ ഞാൻ ഗവൺമെന്റിനെ അനുമോദിക്കുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി. പലരും എന്നോട് വ്യക്തിപരമായ സങ്കടം പങ്കുവെച്ചിട്ടുണ്ട്. എം എൽ എ മാർക്ക് ഒരു പി എ യെ കൂടി അനുവദിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. നടപടികൾ പൂർത്തിയാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

എംഎൽഎമാരുടെ ശമ്പളം 70,000 ത്തിൽ നിന്ന് 98,000 ആയും മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,33,000 ആയും ഉയർത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2018ലാണ് എംഎൽഎമാരുടേയും മന്ത്രിമാരുടേയും അലവൻസ് അവസാനമായി പരിഷ്കരിച്ചത്. 2022ൽ ശമ്പള പരിഷ്കരണത്തിന് ശിപാർശ ലഭിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശിപാർശ മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാരിന്‍റെ തിടുക്കത്തിലുള്ള നടപടി. നിലവിൽ എംഎൽഎമാർക്ക് മണ്ഡല അലവൻസും ടെലിഫോൺ അലവൻസും യാത്ര അലവൻസുമടക്കം 70,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലായാൽ ഇത് 1,05,00 ആയി വർധിക്കും. മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,30,000 ആകുകയും ചെയ്യും.

Share this story

Leave a Comment

Your comment will be visible after admin approval.