മസ്കുമായുള്ള ഇമെയിൽ വിവരങ്ങൾ കൈമാറണം: ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന് കോടതി ഉത്തരവ്

Global Indian Writer · October 29, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഓസ്റ്റിൻ (ടെക്സസ്): പ്രമുഖ ശതകോടീശ്വരൻ ഇലോൺ മസ്കുമായി നടത്തിയ ഇമെയിൽ സന്ദേശങ്ങളുടെ പൂർണ്ണരൂപം (എഡിറ്റ് ചെയ്യാത്ത പേജുകൾ) ഡെമോക്രാറ്റിക് ജനപ്രതിനിധി ജീന ഹിനോഹോസയ്ക്ക് മുന്നിൽ ഹാജരാക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിനോട് യു.എസ് കോടതി ഉത്തരവിട്ടു.

ടെക്സസ് പബ്ലിക് ഇൻഫർമേഷൻ ആക്ട് പ്രകാരം വിവരങ്ങൾ പരിശോധിക്കാനുള്ള ശമാസഭാംഗത്തിന്റെ അവകാശത്തെ ഗവർണർ തടയാൻ ശ്രമിച്ചതായി ട്രാവിസ് കൗണ്ടി ജഡ്ജ് കാതറിൻ മോസി കണ്ടെത്തി. ആയിരത്തിലധികം പേജുകളുള്ള വിവരങ്ങൾ “വ്യക്തിപരവും നാണക്കേടുണ്ടാക്കുന്നതുമാണ്” എന്ന് ചൂണ്ടിക്കാണിച്ചാണ് മുൻപ് ഗവർണറുടെ ഓഫീസ് ഇത് നൽകാൻ വിസമ്മതിച്ചിരുന്നത്.

ടെക്സസിലെ ജനങ്ങളുടെ അവകാശങ്ങൾ വിറ്റഴിക്കുകയാണെന്നും സുതാര്യതയ്ക്കായുള്ള പോരാട്ടം തുടരുമെന്നും ടെക്സസ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജീന ഹിനോഹോസ പ്രതികരിച്ചു.

മസ്കിന്റെ കമ്പനികൾക്ക് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ഇളവുകളും ഗ്രാന്റുകളും ആബട്ട് ഭരണകൂടം നൽകിയിട്ടുണ്ട്.അടുത്തിടെ മസ്കിന്റെ തിരഞ്ഞെടുപ്പ് സംഭാവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ കമ്പനിക്ക് $1.66 ബില്യൺ നികുതി ഇളവ് നൽകിയത് വിവാദമായിരുന്നു.

അനാവശ്യമായി വിവരങ്ങൾ നിഷേധിച്ചതിനെ തുടർന്ന് ഒക്ടോബർ 19-നാണ് ഹിനോഹോസ ഗവർണർക്കെതിരെ നിയമനടപടി സ്വീകരിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.