അബൂദബിയിലെ അൽ ശഹാമയിൽ അത്യാധുനിക ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനൊരുങ്ങി ലുലു

Global Indian Writer · October 30, 2026 · 1 min read · 0 Comments · 0 Shares

അബൂദബി: അബൂദബിയിലെ അൽ ശഹാമയിൽ 2.10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. മഖാം ഇന്‍റർനാഷനൽ ഹോൾഡിങ് കമ്പനി നടപ്പാക്കുന്ന വൻകിട പാർപ്പിട, വാണിജ്യ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഇതുസംബന്ധിച്ച കരാറിൽ മഖാം ഇന്‍റർനാഷനൽ ഹോൾഡിങ് കമ്പനി ചെയർമാൻ ശൈഖ് സുറൂർ ബിൻ മുഹമ്മദ് ആൽ നഹ്യാനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും അബൂദബിയിൽ ഒപ്പുവച്ചു.

മഖാം ഇന്‍റർനാഷനൽ ഹോൾഡിങ്ങിന്‍റെ അനുബന്ധ സ്ഥാപനമായ സുനാദ് റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്‍റാണ് പദ്ധതി വികസിപ്പിക്കുന്നത്. 2027ലെ യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ശഹാമ, അൽ ബാഹിയ, യാസ് ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് പുതിയ ഹൈപ്പർമാർക്കറ്റ് ഏറെ സൗകര്യപ്രദമാകും. പ്രധാന ഹൈവേകളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കും.

Share this story

Leave a Comment

Your comment will be visible after admin approval.