പി.പി ചെറിയാൻ
ബർലെസൺ (ടെക്സസ്): ടെക്സസിലെ ബർലെസണിൽ പോലീസ് പിന്തുടരുന്നതിനിടയിൽ സംശയാസ്പദമായ കൊലപാതകവും ആത്മഹത്യയും നടന്നു. സംഭവത്തിൽ വേർപിരിഞ്ഞ ദമ്പതികളായ സ്ത്രീയും പുരുഷനും വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 7:45-ഓടെ, ആയുധധാരിയായ ഒരാൾ ഒരു സ്ത്രീയെ ബലമായി കാറിൽ കയറ്റുന്നതായി പോലീസിന് വിവരം ലഭിച്ചു.
നിർത്താതെ പോയ കാറിനെ പോലീസ് പിന്തുടർന്നു. പാർക്കർ കൗണ്ടിയിലെ ക്രെസോണിലുള്ള ബോർലാൻഡ് ഫീൽഡ് എയർപോർട്ടിന് സമീപം വാഹനം എത്തിയപ്പോൾ പിന്തുടരൽ അവസാനിച്ചു.
കാറിനുള്ളിൽ വെടിയേറ്റ നിലയിൽ ഇരുവരേയും കണ്ടെത്തുകയായിരുന്നു. പോലീസ് വെടിയുതിർത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ബന്ധുക്കളെ വിവരം അറിയിച്ച ശേഷം ഇരുവരുടെയും പേരുകൾ പുറത്തുവിടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബർലെസൺ പോലീസ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.