ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) 25 വരെ അപേക്ഷിക്കാം. www.aiimsexams.ac.in
യോഗ്യത: ബിഎസ്സി നഴ്സിങ് / ജിഎൻഎം ഡിപ്ലോമയും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും. ജിഎൻഎം നഴ്സുമാർക്ക് 50 കിടക്ക ആശുപത്രിയിൽ 2 വർഷ പരിചയവും വേണം.
പ്രായം: 18–30. അർഹർക്ക് ഇളവ്.
പരീക്ഷ: സെപ്റ്റംബർ 17നു പ്രിലിമിനറി; ഒക്ടോബർ 7നു മെയിൻ.
ഫീസ്: 3000 രൂപ; പട്ടികവിഭാഗം/ഇഡബ്ല്യുഎസ് 2400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.
നിയമനം മറ്റ് ആശുപത്രികളിലും
ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, സഫ്ദർജങ് ഹോസ്പിറ്റൽ, ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജ്, ഡോ. ആർഎംഎൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും NORCET മുഖേന നിയമനം നടത്തും.