Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ മഴ തുടരുന്നു

യുഎഇയിൽ മഴ തുടരുന്നു

ദുബൈ: അസ്ഥിരമായ കാലാവസ്ഥ തുടരുന്ന യുഎഇയിൽ ഞായറാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. കനത്ത ചൂടിനിടെയാണ് മഴയെത്തുന്നത്. ഷാർജ, ദുബൈ എമിറേറ്റുകൾ ശക്തമായ മഴയാണ് ലഭിച്ചത്. ദുബൈയുടെ വടക്കും തെക്കും മരുഭൂപ്രദേശങ്ങളിലുമാണ് മഴ ശക്തമായത്. ഉച്ചക്ക് ശേഷമായിരുന്നു മഴ തുടങ്ങിയത്. ഷാ​ർ​ജ മ​ദാം അ​ൽ ബ​ദാ​യ​ർ റോ​ഡി​ൽ വൈ​കീ​ട്ട്​ നാ​ലോ​ടെ​ മഴ തുടങ്ങി.

വേനൽമഴ ആശ്വാസമാകുന്നുണ്ടെങ്കിലും അതേസമയം തന്നെ കാലാവസ്ഥ അസ്ഥിരമാകുന്നത് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഷാർജയുടെ മധ്യമേഖലയിലെ മാഡം അൽ-ബദയേർ റോഡിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ദേശീയ കാലാവസ്ഥാ കേന്ദ്രം വൈകുന്നേരം 4 മണിയോടെ പ്രദേശത്ത് മഴയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു.

ദുബൈയുടെ തെക്കൻ മേഖലയിൽ വൈകുന്നേരം 4.11 ഓടെ മഴ പെയ്യുമെന്ന് എൻ.സി.എം പ്രവചിച്ചിരുന്നു. മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്‌ട്രോണിക് ചിഹ്നങ്ങളിൽ കാണിക്കുന്ന മാറുന്ന വേഗത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments