അബുദാബി: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023 എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. എണ്ണ ഇതര വിദേശവ്യാപാരത്തില്‍ രാജ്യം കൈവരിച്ച നേട്ടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആറ് മാസത്തിനിടയില്‍ 1.23 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളാണ് യുഎഇ നടത്തിയത്. 2017-ല്‍ യുഎഇ നടത്തിയ ആകെ വ്യാപാരത്തിന് തുല്ല്യമാണ് ഈ വര്‍ഷം ആദ്യ പകുതിയിലെ എണ്ണ ഇതര വിദേശവ്യാപാരമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ വര്‍ഷം ആദ്യ ആറ് മാസക്കാലയളവിനിടയില്‍ 205 ബില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണ ഇതര കയറ്റുമതിയാണ് യുഎഇ നടത്തിയിത്.
മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 13.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2031 ആകുമ്പോള്‍ യുഎഇയുടെ എണ്ണ ഇതര വിദേശവ്യാപാരം നാല് ട്രില്ല്യനായി വര്‍ദ്ധിപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.