ശ്രീകാര്യം 17 വയസുകാരന്‍ അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

Global Indian Writer · November 5, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ശ്രീകാര്യം 17 വയസുകാരന്‍ അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. കൂടുതല്‍ പേരുടെ പങ്കിനെക്കുറിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്തിന് ഉള്‍പ്പെടെ കൊലപാതക വിവരം അറിയാമായിരുന്നു എന്നാണ് സൂചന. നിലവില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. അഭിരാമിന്റെ ഫോണും ബെല്‍റ്റും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികള്‍ ഇത് ഒളിപ്പിച്ചിരിക്കുകയാണ്.


ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേദിവസം വൈകീട്ട് ആറിനും എട്ടിനുമിടയിലാണ് അഭിരാം കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കാളിയായ ഉമര്‍ മുസ്താര്‍ ഒരു കാപ്പാ കേസ് പ്രതിയാണ്. കൊലപാതകം നേരിട്ട് നടത്തിയത് പതിനേഴുകാരനായ പ്രതിയാണെന്നും പൊലീസ് പറയുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.