ഇൽഹാൻ ഒമറിന് എട്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ വിജയം; റെയ്ഡിന് പിന്നാലെ വൻ തിരിച്ചു വരവ്

Global Indian Writer · November 5, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

മിനസോട്ടയിലെ 5-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിന് ഉജ്ജ്വല വിജയം. 76.5 ശതമാനം വോട്ടുകൾ നേടി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ നാഗലിനെയും (16.2%), സ്വതന്ത്ര സ്ഥാനാർത്ഥി ഡെവെല്ലെ ജാക്സനെയും (7%) വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 2018-ന് ശേഷമുള്ള ഇൽഹാന്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണിത്.

ഒക്ടോബർ 12-ന് ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ ഡി.സിയിലെ വസതിയിൽ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (HSI) റെയ്ഡ് നടത്തിയിരുന്നു. കുടിയേറ്റ രേഖകളിലെ ക്രമക്കേട് ആരോപിച്ചായിരുന്നു ഫെഡറൽ അന്വേഷണം. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതികാര നടപടിയാണ് ഇതെന്ന് ഇൽഹാൻ ഒമർ പ്രതികരിച്ചിരുന്നു.

വിജയത്തിന് ശേഷം ജനങ്ങൾക്ക് നന്ദി അറിയിച്ച ഇൽഹാൻ ഒമർ, തങ്ങളെ നിശ്ശബ്ദരാക്കാൻ ട്രംപിന് സാധിക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ മുന്നേറ്റം ലഭിച്ച തിരഞ്ഞെടുപ്പിൽ, എട്ടു വർഷത്തിനിടയിലെ ഏറ്റവും മികച്ച മാർജിനോടെ പ്രതിനിധി സഭയിലേക്ക് ഇൽഹാൻ ഒമർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.