കൊച്ചി: സ്വയംഭരണ കോളജുകള്‍ സ്വാശ്രയ മാതൃകയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുമ്പോള്‍ സര്‍ക്കാരിന്റെ എന്‍ഒസി വാങ്ങുന്നത് കാലതാമസമുണ്ടാക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ഇക്കാര്യം പരിഗണിച്ചാണ് ഇത്തരം കോഴ്സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ എന്‍ഒസി നിര്‍ബന്ധമില്ലെന്ന് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കാലാനുസൃതമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഒസി ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്ഐ ഉയര്‍ത്തുന്ന അഴിമതി ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും മന്ത്രി ചോദിച്ചു. മുന്‍കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം എസ്എഫ്ഐ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കോഴ്സുകളാണെങ്കില്‍ നിര്‍ബന്ധമായും എന്‍ഒസി വാങ്ങണം. എന്നാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്സുകളുടെ കാര്യത്തില്‍ എന്‍ഒസി വേണമെന്ന പിടിവാശി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ തീരുമാനം സര്‍ക്കാര്‍ കോളജുകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your comment will be visible after admin approval.