Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinema‘തലൈവര്‍ 170’ : ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിൽ പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ

‘തലൈവര്‍ 170’ : ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിൽ പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ

രജനികാന്തിന്റെ ‘തലൈവര്‍ 170’ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്. രജനിയുടെ മാത്രമല്ല അജിത്തിന്റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്.

അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. ‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments