എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം

Global Indian Writer · November 22, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. ഡി.ജി.പിയും അഡ്വക്കേറ്റ് ജനറലുമാണ് ഇത് സംബന്ധിച്ച നിയമോപദേശം സർക്കാരിന് നൽകിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

സിബിഐ അന്വേഷണത്തിന് പകരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് പുനരന്വേഷിക്കാമെന്നും നിർദേശമുണ്ട്. നേരത്തെ, ജൂലൈ നാലിന് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പുതിയ നിയമോപദേശം ലഭിച്ചതിനെ തുടർന്ന് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.