ഷാഫി പറമ്പിൽ നിലവില്‍ എ ഗ്രൂപ്പിൻ്റെ ഭാഗമല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Global Indian Writer · November 22, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയോടൊപ്പം നിന്നവരാണ് കെ.സി ജോസഫ്, ബെന്നി ബെഹനാൻ. എന്നാൽ ഷാഫി പറമ്പിൽ നിലവില്‍ എ ഗ്രൂപ്പിൻ്റെ ഭാഗമല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പാർട്ടിയും ഗവൺമെൻ്റും ഒന്നായതാണ് പ്രശ്നം. പാർട്ടിയും സർക്കാരും രണ്ടും രണ്ടാവണം. എന്നാൽ മാത്രമേ പരാതി പറയാനാകൂ എന്നും ഉണ്ണിത്താൻ പറഞ്ഞു.

‘ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട് വിഭാഗീയതയെ പ്രോത്സാഹിപ്പിക്കണ്ടാ എന്നുള്ളതാണ്. ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയുടെ ഭാഗമാണ്’ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. അതേസമയം തനിക്കും ഒരുപാട് പരാതിയും പരിഭ്രമവുമുണ്ടെന്നും താൻ കടിച്ച് പിടിച്ച് നിൽക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു. കോണ്‍ഗ്രസില്‍ പരതി പറയാൻ വേദി ഇല്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.