തിരുവനന്തപുരം: ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവര്‍ത്തകരെ അംഗരക്ഷകരും ഗണ്‍മാനും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ യാത്ര ഗുണ്ടകളുടെ അകമ്പടിയിലാണോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാലോ മുദ്രാവാക്യം വിളിച്ചാലോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കായികമായി മര്‍ദ്ദിക്കാനും വീടുകയറി ആക്രമിക്കാനും പൊലീസിനും സിപിഐഎം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയതെന്നും കെ സി വേണുഗോപാല്‍ എംപി ചോദിച്ചു.
ആലപ്പുഴയില്‍ കെപിസിസി സെക്രട്ടറി എം ജെ ജോബിന്റെ വീട് അടിച്ചുതകര്‍ത്തിരുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയെന്നാണ് ജോബിന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. മന്ത്രിമാരുടെ സംഘം സഞ്ചരിച്ച ബസ് തടയാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം