പി. പി. ചെറിയാൻ
വെർജീനിയ : ഈ വർഷമാദ്യം ക്ലാസ് അധ്യാപികയെ വെടിവച്ച് പരുക്കേൽപ്പിച്ച ആറു വയസ്സുള്ള ആൺകുട്ടിയുടെ അമ്മയെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് പുറമേ, ടെയ്ലർ രണ്ട് വർഷത്തെ സൂപ്പർവൈസ്ഡ് പ്രൊബേഷനും നേരിടേണ്ടിവരും. ഈ വർഷം ജനുവരി 6 നാണ് ഒന്നാം ക്ലാസുകാരൻ അധ്യാപികയെ വെടിവച്ചത്.
തോക്ക് കൈവശം വച്ചപ്പോൾ കഞ്ചാവ് ഉപയോഗിച്ചതിനും തോക്ക് വാങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയതിനും രണ്ട് ഫെഡറൽ കുറ്റാരോപണങ്ങളിൽ ടെയ്ലറെ കഴിഞ്ഞ മാസം, 21 മാസം തടവിന് ശിക്ഷിച്ചിരുന്നു. വെടിവയ്പ്പിൽ അധ്യാപികയായ അബിഗെയ്ൽ സ്വെർണർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 25 കാരിയായ സ്വെർണറുടെ കൈയിൽ ഒരു വെടിയുണ്ട പതിക്കുകയും, ഇവർക്ക് നാല് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നും ഇപ്പോഴും ഇവരുടെ ശരീരത്തിൽ ഒരു ബുള്ളറ്റ് ഉണ്ടെന്നും സ്വെർണറിന്റെ അഭിഭാഷകൻ പറഞ്ഞു.