റാമല്ല: ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് 2.5 മില്യൺ യുഎസ് ഡോളർ കൈമാറി ഇന്ത്യ. യു.എൻ.ആർ.ഡബ്ല്യു.എയുടെ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഏജൻസിക്ക് 2026–27 വർഷത്തേക്കുള്ള ദുരിതാശ്വാസ പ്രവർത്തനത്തിന് 5 മില്യൺ ഡോളർ വേണമെന്നാണ് കണക്കാക്കുന്നത്. ഇതിലേക്കുള്ള ഇന്ത്യൻ വിഹിതം പലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധി മഹിമ സികന്ദ് യു.എൻ.ആർ.ഡബ്ല്യു.എ സീനിയർ ഫിനാൻസ് അസിസ്റ്റന്റായ ഖാലിദ് ഹിൻഡെയ്യെയ്ക്ക് തുക കൈമാറിയതായി റഫയിലെ ഇന്ത്യൻ പ്രതിനിധി കാര്യാലയം അറിയിച്ചു.
ഫലസ്തീൻ അഭയാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള യു.എൻ.ആർ.ഡബ്ല്യു.എ-യുടെ അടിസ്ഥാന പദ്ധതികളെയും സേവനങ്ങളെയും പിന്തുണയ്ക്കുമെന്നും ഇന്ത്യൻ പ്രതിനിധി അറിയിച്ചു.
ഈ മേഖലയിലെ ഫലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഏജൻസിയെ സഹായിക്കുന്നതിനായി യു.എൻ.ആർ.ഡബ്ല്യു.എയുടെ സേവനങ്ങൾക്കും മാനുഷിക സഹായങ്ങൾക്കും മരുന്നുകൾക്കും ഇന്ത്യാ ഗവൺമെന്റ് നൽകുന്ന തുടർച്ചയായ പിന്തുണയും അവർ ഊന്നിപ്പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.