പാരിസ് : ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തിരഞ്ഞെടുത്തു. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അറ്റലിനെ പിൻഗാമിയായി തിരഞ്ഞെടുത്തത്. ഇതോടെ 34–ാം വയസിൽ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി.
പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. അടുത്തകാലത്ത് നടത്തിയ അഭിപ്രായ സര്‍വേയിൽ ജനപ്രിയ രാഷ്ട്രീയപ്രവർത്തകരിലൊരാളായി ഗബ്രിയേൽ അറ്റലിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോവിഡ് വ്യാപന കാലത്ത് സർക്കാർ വക്താവായിരുന്നു അദ്ദേഹം.