Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടി ഗൃഹനാഥന്‍

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടി ഗൃഹനാഥന്‍

കോന്നി : ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥന്‍ അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കോന്നി മഠത്തില്‍ക്കാവ് വാസ്തുഭംവീട്ടില്‍ ടി. സുരേഷ്‌കുമാര്‍ (51) ആണ് സഹായം തേടുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹമിപ്പോള്‍. ഏകദേശം 50 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയ എത്രയും വേഗം നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സുരേഷ്‌കുമാറിന് ഈ തുക കണ്ടെത്തുക എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. സുരേഷ്‌കുമാറിന്റെ അടിയന്തരസാഹചര്യം തിരിച്ചറിഞ്ഞ് ഗ്രാമപഞ്ചായത്ത് കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രസിഡന്റ് അനി സാബു ചെയര്‍പേഴ്‌സണായും ഡി. അനില്‍കുമാര്‍ കണ്‍വീനറായുമുള്ള സമിതി ഇതിനായി പ്രവര്‍ത്തിച്ചു വരികയാണ്.

സുരേഷ്‌കുമാറിനെ സഹായിക്കാം:

KONNI GRAMA PANCHAYAT NAMMUDE KAITHANG
A/C NO : 4030 8101 0775 22
IFSC CODE: KLGB0040308
Bank Name: Kerala Gramin Bank, Konni

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments