Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവീണാ ജോർജിന് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാഞ്ഞത് തെറ്റായ സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ്

വീണാ ജോർജിന് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാഞ്ഞത് തെറ്റായ സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കുവൈത്തിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാഞ്ഞത് തെറ്റായ സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിനിധിയെ അയയ്ക്കാൻ സംസ്ഥാ സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ ക്ലിയറൻസ് നൽകി അവരെ അവിടെ എത്തിക്കണമായിരുന്നുവെന്നും കേന്ദ്രത്തിന്റേത് അനാവശ്യ സമീപനമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

“അവിശ്വസനീയമായ അപകടമാണ് കുവൈത്തിലുണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത്രയും പേരുടെ മൃതശരീരങ്ങൾ ഒന്നിച്ച് ഏറ്റുവാങ്ങേണ്ട ദൗർഭാഗ്യം കേരളത്തിനുണ്ടായിരിക്കുന്നു. ചിന്തിക്കാൻ പോലും കഴിയാത്ത ദുരന്തം. മക്കളെയും കുടുംബത്തെയും പോറ്റുന്നതിന് വേണ്ടി വിദേശത്ത് പോയി കഷ്ടപ്പെട്ടവർക്കാണ് ദാരുണാന്ത്യമുണ്ടായത്. കുടുംബങ്ങളുടെ വിവരിക്കാൻ കഴിയാത്ത ദുഖത്തിൽ എല്ലാവരും പങ്കുചേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments