ന്യൂഡൽഹി : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനു തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തിയേക്കും. പ്രചാരണത്തിനെത്താൻ മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മമതയുടെ വരവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.