Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്ലസ് വൺ വിദ്യാർഥി ടീച്ചറെ കുത്തിക്കൊന്നു

പ്ലസ് വൺ വിദ്യാർഥി ടീച്ചറെ കുത്തിക്കൊന്നു

ഗുവാഹത്തി: പ്ലസ് വൺ വിദ്യാർഥി ടീച്ചറെ കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സായി വികാസ് എന്ന കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥിയാണ് ടീച്ചറെ കുത്തിയത്. വിദ്യാർഥിയുടെ കുത്തേറ്റ് വീണ ടീച്ചറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏതോ പ്രശ്നത്തിന്‍റെ പേരിൽ അധ്യാപിക വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് വിവരം. മറ്റ് അധ്യാപകർ പോയിക്കഴിഞ്ഞ ശേഷം, അവസാന പിരീഡിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപികയുടെ മരണം പിന്നാലെ സ്ഥിരീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments