Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകേരള അസോസിയേഷൻ ഓഫ് ഡാലസ് സ്കൂൾ സപ്ലൈ ഡ്രൈവ് നടത്തി

കേരള അസോസിയേഷൻ ഓഫ് ഡാലസ് സ്കൂൾ സപ്ലൈ ഡ്രൈവ് നടത്തി

പി പി ചെറിയാൻ

ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ സംയുക്തമായി സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിച്ചു. ജൂലൈ 20–ആഗസ്ത് 10 വരെ അംഗങ്ങളിൽ നിന്നും ശേഖരിച്ച വാട്ടർ ബോട്ടിലുകൾ, ബൈൻഡറുകൾ, നോട്ട്ബുക്കുകൾ, ക്രയോൺസ്, ഡിവൈഡർ ടാബുകൾ (കോളേജ്/വൈഡ് ലീഫുകൾ, റൂൾഡ് ലീഫുകൾ) പേനകൾ (കോളേജ്/വൈഡ്-റൂൾ), പേപ്പർ ക്ലിപ്പുകൾ പെൻസിലുകൾ, ലഞ്ച് ബാഗുകൾ എന്നിവയുടെ ശേഖരം മെസ്‌ക്വിറ്റിലുള്ള സാം റഥർഫോർഡ് എലിമെന്ററി സ്കൂൾ അധികൃതരെ ഏല്പിച്ചു.

കേരള അസോസിയേഷൻ ഓഫിസിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സോഷ്യൽ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ് സാം റഥർഫോർഡ് എലിമെന്ററി സ്കൂൾ സ്റ്റുഡന്റ് സക്സ്സസർ ഡോ. ബ്രിയാന്ന ബ്രൂസ്‍സിനയെ ഏല്പിച്ചു.  

ഡാലസിലെ സന്മനസ്സുള്ള എല്ലാവരുടെയും സഹകരണത്തോടെ കേരള അസോസിയേഷൻ ഓഫ് ഡാലസ്  സംഘടിപ്പിച്ച  പരിപാടിയിൽ സഹകരിച്ച എല്ലാവരെയും പ്രത്യേകിച്ച് ഇതിനു നേതൃത്വം നൽകിയ ജെയ്സി ജോർജിനെയും പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അഭിനന്ദിച്ചു. 
ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം, ദീപക് നായർ,ബേബി കൊടുവത്തു, ദീപു രവീന്ദ്രൻ, ടോമി നെല്ലുവേലിൽ, ലേഖ നായർ, എബ്രഹാം മാത്യു (കുഞ്ഞുമോൻ), എൻ.  വി. എബ്രഹാം, അഡ്വ. ജോർജ്, ലെയ്‌ക ആൻ ചപ്പിൽ, കെല്ലി വെസ്റ്റ് ഫാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments