Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബാഡ് ബോയ്സ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്

ബാഡ് ബോയ്സ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്

ബാഡ് ബോയ്സ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്. ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമയും നടി ഷീലു എബ്രഹാമിന്‍റെ ഭര്‍ത്താവുമായ എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഏബ്രഹാം മാത്യു സംസാരം ആരംഭിക്കുന്നത്.റിവ്യു നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയുമെന്നും ഇതൊരു താക്കീത് ആണെന്നും നിർമാതാവ് പറയുന്നു. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത് നിനക്കൊന്നും റിവ്യു ചെയ്യാനല്ലെന്നും കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിക്കുന്നു.

നിർമാതാവിന്റെ ഭീഷണിയെ തുടർന്ന് വ്ലോഗർ ‘ബാഡ് ബോയ്സ്’ സിനിമയുടെ റിവ്യു നീക്കം ചെയ്തിട്ടുണ്ട്.റഹ്മാൻ, ശീലു ഏബ്രഹാം, ബാബു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒമർ ലുലു സംവിധാനം ചെയ്ത സിനിമയാണ് ബാഡ് ബോയ്സ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments