Wednesday, September 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരണ്ടാംഘട്ട വോട്ടെടുപ്പിനായി ജമ്മുകശ്മീർ ബൂത്തിലേക്ക്

രണ്ടാംഘട്ട വോട്ടെടുപ്പിനായി ജമ്മുകശ്മീർ ബൂത്തിലേക്ക്

ശ്രീനഗർ: രണ്ടാംഘട്ട വോട്ടെടുപ്പിനായി ജമ്മുകശ്മീർ ബൂത്തിലേക്ക്. വലിയ പോരാട്ടം നടക്കുന്ന ശ്രീനഗർ ജില്ല ഉൾപ്പെടുന്ന ലാൽചൗക്ക്, ഹസ്രത്ത്ബാൽ, ഈദ് ഗാഹ് തുടങ്ങി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ മണ്ഡലത്തിലാണ് ശക്തമായ മത്സരം. ഗാന്ധർബാലിൽ പാർട്ടി വിട്ട മുൻ എംഎൽഎ ഇഷ്ഫഖ് ജബ്ബാർ സ്വന്തമായി പാർട്ടിയുണ്ടാക്കി മത്സരിക്കുന്നത് ഒമറിന് കടുത്ത വെല്ലുവിളിയാണ്. ബഡ്ഗാമിലും പോരാട്ടം കടുപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയോട് തോറ്റ ഒമറിന് ഇത്തവണ വിജയം അനിവാര്യമാണ്.

ബിജെപിയുടെ ബൽദേവ് രാജ് ശർമ്മയും എൻസി – കോൺഗ്രസ്‌ സഖ്യത്തിലെ ദൂപീന്ദർ സിങ്ങും മത്സരിക്കുന്ന വൈഷ്ണോദേവിയിലെ പോരാട്ടം ബിജെപിക്ക് നിർണായകമാണ്. ജമ്മു കാശ്മീരിൽ ഒന്നാം ഘട്ടത്തിലെ പോളിങ് ശതമാനം ഉയർന്നത് രണ്ടും മൂന്നും ഘട്ടത്തിൽ ആവർത്തിക്കും എന്നാണ് പാർട്ടികളുടെ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments